ട്രംപും ക്ലിന്റണും ബിൽ ഗേറ്റ്സുമെല്ലാം ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്‌റ്റീനുമൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

ട്രംപും ക്ലിന്റണും ബിൽ ഗേറ്റ്സുമെല്ലാം ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്‌റ്റീനുമൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോങ്ങൾഡ് ട്രംപ്,  മുൻ പ്രസിഡന്റ് ബിൽ  ക്ലിന്റൺ, ശരകോടീശ്വരൻ  ബിൽ ഗേറ്റ്സ് തുടങ്ങിയവർ  ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്‌റ്റീനുമൊപ്പം നില്ക്കുന്ന ചിത്രങ്ങൾ പുറത്ത്.  എപ്സ്‌റ്റീനുമായി ബന്ധപ്പെട്ട 17 ഫോട്ടോകൾ പുറത്തുവിട്ടു. എപ്സ്‌റ്റീനു മായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വിടുന്നതിന്റെ ഭാഗമായാണ് നടപടി. 

ജെഫ്രി എപ്സ്‌റ്റീനുമായി ഉന്നതർക്കുള്ള  ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇതോടെ പുറത്തു വന്നത്. പുറത്തു വന്നതി ൽ മൂന്നു ചിത്രങ്ങളിലാണ് ട്രംപ് ഉൾപ്പെ ടുന്നത്.  ഒന്നിൽ നിരവധി സ്ത്രീകൾക്കൊ പ്പം ട്രംപ് നിൽക്കുന്നതാണ്. മറ്റൊന്ന് എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്ന ഫോട്ടോയുമുണ്ട്.

പുറത്തുവന്ന മറ്റൊരു ചിത്രത്തിൽ  ബിൽ ക്ലിന്റ്റൺ എപ്‌സ്‌ റ്റീനും മറ്റു ചിലർക്കും ഒപ്പമുള്ള ഫോട്ടോ യാണ്. ഇവരെ കൂടാതെ ട്രംപിന്റെ മുൻ വൈറ്റ് ഹൗസ് ഉപദേശകൻ സ്റ്റീവ് ബാനർ, നടൻ വൂഡി അലൻ, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയ വരുടെയും ഫോട്ടോകളും ഉൾപ്പെടുന്നു.

കൂടുതൽ ഫോട്ടോകൾ പുറത്തുവി ടുമെന്ന് കമ്മിറ്റി വ്യക്തമാക്കി. എപ്സീൻ കേസിലെ  രഹസ്യ  രേഖകൾ പുറത്തുവിടാൻ  അമേ രിക്കൻ സെനറ്റ് അംഗീകാരം  നൽകിയി രുന്നു. ഇതിനു പിന്നാലെ  ബില്ലിൽ  ട്രംപ് ഒപ്പുവയ്ക്കു കയും ചെയ്തിരുന്നു. സർക്കാ രിനും തനിക്കും മറച്ചുവയ്ക്കാ നൊന്നുമി ല്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എപ്സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുക ളിലടക്കം ട്രംപ് പങ്കെടുത്തിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ, എപ്സ്റ്റീൻ അറസ്‌റ്റിലാകുന്നതിന് മുമ്പേ തന്നെ താൻ അയാളുമായുള്ള ബന്ധം ഉപേക്ഷി ച്ചെന്നാ ണ് ട്രംപ് വ്യക്തമാക്കിയത്.

Photos of Trump, Clinton, and Bill Gates with sex offender Jeffrey Epstein have been released.

.

Share Email
LATEST
More Articles
Top