ഡിയർ ഫ്രണ്ട് ! പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് മോദിയെത്തി, ഡൽഹി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഡിയർ ഫ്രണ്ട് ! പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് മോദിയെത്തി, ഡൽഹി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഡൽഹി വിമാനത്താവളത്തിൽ ഇന്ന് വൈകുന്നേരം നേരിട്ടെത്തി സ്വീകരിച്ചു. ഇരുവരും ഒരേ കാറിൽ യാത്ര പുറപ്പെടുന്നതിന് മുൻപ്, നേതാക്കൾ കൈ കൊടുക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും സൗഹൃദം കൈമാറുകയും ചെയ്തു.

റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സ്പുട്‌നിക് റിപ്പോർട്ട് ചെയ്തതനുസരിച്ച്, റഷ്യൻ പ്രസിഡന്റിനെയും സുഹൃത്തിനെയും സ്വാഗതം ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയതിനെ പ്രത്യേകം പരാമർശിച്ചു. പ്രോട്ടോക്കോൾ ലംഘിച്ചാണ് പ്രധാനമന്ത്രി മോദിയെത്തിയതെന്നും ഇത് വ്യക്തിപരമായ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും ഫലമാണെന്നും റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുടിനെ ഇന്ത്യയുടെ മണ്ണിലേക്ക് നേരിട്ട് സ്വാഗതം ചെയ്യാനുള്ള മോദിയുടെ ഈ നീക്കം റഷ്യൻ പക്ഷത്തെ മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

പുടിന്‍റെ ഇന്ത്യാ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. നിർണായക ചർച്ചകളും തന്ത്രപ്രധാനമായ നിരവധി യോ​ഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് രാത്രി വൈകി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് സ്വകാര്യ അത്താഴ വിരുന്ന് പങ്കിടും. ഔദ്യോഗിക വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, പ്രധാനമന്ത്രി മോദിയാണ് അത്താഴ വിരുന്ന് ആതിഥേയത്വം വഹിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇരുവരും മോദി ഉപയോഗിക്കുന്ന ടൊയോട്ട ഫോർച്യൂണർ കാറിലാണ് യാത്ര തിരിച്ചത്.

കയറ്റുമതി വിപുലീകരിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് റഷ്യയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുടെ വില്‍പനയില്‍ വന്‍ വര്‍ധനവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്ന നിര്‍ണ്ണായക സമയത്താണ് 23-ാമത് ഇന്ത്യാ-റഷ്യ ഉച്ചകോടിക്കായി പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തുന്നത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലായിരിക്കും ഇത്തവണ പ്രധാന ശ്രദ്ധ. വന്‍ സഹകരണത്തിന് സാധ്യത

Share Email
LATEST
More Articles
Top