ബജറ്റിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; ലക്ഷ്യം വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും

ബജറ്റിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; ലക്ഷ്യം വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും

ന്യൂഡൽഹി: 2026-ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. ഡിസംബർ 30-ന് ഡൽഹിയിൽ വെച്ചാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധർക്ക് പുറമെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, കയറ്റുമതി കൂട്ടുക, വിദേശ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി തേടുക. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് ഈ യോഗം വഴിയൊരുക്കും.

നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി, സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം എന്നിവരും യോഗത്തിൽ പങ്കെടുക്കും. ധനക്കമ്മി കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ആവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങൾ വിദഗ്ധർ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ജെൻസി (Gen Z), ആൽഫ തലമുറകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചേക്കും.


L

Share Email
LATEST
More Articles
Top