ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേശീയ തലത്തിവല്‍ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍. പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പാട്ടുപാടിയായിരുന്നു പ്രതിഷേധം പോറ്റിയെ കേറ്റിയെ …. സ്വര്‍ണം ചെമ്പായി മാറ്റിയെ… സ്വര്‍ണം കട്ടവരാരപ്പാ.. സഖാക്കളാണേ അയ്യപ്പ എന്ന പാട്ടാണ് പാടിയത്.
ഡീന്‍ കുര്യാക്കോസ് എംപി ഓരോ വരിയും പാടിക്കൊടുത്തപ്പോള്‍ മറ്റുള്ളവര്‍ ഏറ്റുപാടി. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. പ്രതിഷേധം.
‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര്‍ കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. ശബരിമല സ്വര്‍ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നില്ലെങ്കില്‍ കേസില്‍ അട്ടിമറി ഉണ്ടായേക്കാമെന്നാണി യുഡിഎഫിന്റെ ആശങ്ക.
Potty, Katey…. Gold was changed to copper… Gold is cut.. Ayyappa is our comrade; UDF MPs sing in front of Parliament over Sabarimala gold theft













