ജപ്പാനില്‍ അതിശക്ത ഭൂചലനം: ചലനമുണ്ടായത് 7.6 തീവ്രതയില്‍; ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു

ജപ്പാനില്‍ അതിശക്ത ഭൂചലനം: ചലനമുണ്ടായത് 7.6 തീവ്രതയില്‍; ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു

ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ വടക്കന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ 7.6 തീവ്രതയുള്ള ശക്തമായ ഭൂചലനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.

30 സെക്കന്‍ഡോളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഹൊക്കൈഡോ, ആഓമോറിയ എന്നിവിടങ്ങളിലാണ് ചലനം ശക്തമായി അനുഭവപ്പെട്ടത്. ഭൂചലനത്തിനു പിന്നാലെ ആദ്യഘട്ടത്തില്‍ തീരദേശ മേഖലകളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള സുനാമി തരംഗങ്ങള്‍ ഉണ്ടാകാമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചു.

നിര്‍ത്തിവെച്ച ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ആഓമോറിയിലെ ഹിഗാശിദോരി, മിയാഗിയിലെ ഓനഗാവ ആണവ നിലയങ്ങളില്‍ അസാധാരണതകളൊന്നും കണ്ടെത്തിയില്ലെന്ന് വൈദ്യുതി കമ്പനികള്‍ അറിയിച്ചു. അടുത്ത ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി സനായേ ടക്കൈചി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Powerful earthquake hits Japan: 7.6 magnitude tremor; Bullet train service temporarily suspended

Share Email
LATEST
More Articles
Top