കീവ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ ചുടിന് യുക്രയിൻ പ്രസിഡന്റ് വ്ളാഡിമർ സെല ൻസ്കി ക്രിസ്മസിനു നൽകിയ ആശംസ യാണ് ഇപ്പോൾ വ്യാപക ചർച്ച പുടിൻ നശിച്ചു പോവട്ടെ എന്ന ആശംസയാണ് ക്രിസ്മസ് ദിനത്തിൽ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സെലൻകി പറയുന്നത്..
തനിക്കും യുക്രെയ്ൻ ജനതയ്ക്കും ദുരിതം സമ്മാനിക്കുന്ന റഷ്യൻ പ്രസിഡന്റിന്റെ നാശത്തിനു വേണ്ടി സെലൻസ്ക്‌കി പ്രാർഥിച്ചത്.
റഷ്യ യുക്രെയ്നിൽ കഴിഞ്ഞ ദിവസം കനത്ത ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സൈലൻസ്കിയുടെ വിഡിയോ. ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തിരുന്നു.
നമുക്ക് എല്ലാവർക്കും ഒരു ആഗ്രഹമാണ് ഉള്ളത്. അയാൾ നശിക്കട്ടെ”-പുടിൻ്റെ പേര് പരാമർശിക്കാതെ സൈലൻസ്‌കി പറഞ്ഞു. നമ്മൾ ദൈവത്തിലേക്ക് നോക്കുമ്പോൾ, എന്തെങ്കിലുമൊക്കെ മഹത്തായത് ചോദിക്കും. യുക്രെയ്‌ന് സമാധാനമാണ് നാം ചോദിക്കുന്നത്.
നമ്മൾ അതിനായി പോരാടും, പ്രാർഥിക്കും, നമ്മൾ അത് അർഹിക്കുന്നുണ്ട്” -സെലൻസി പറഞ്ഞു.
Putin must perish: Zelensky’s Christmas prayer against the Russian president.
:













