യുക്രെയിൻ റഷ്യ സംഘർഷത്തിൽ  ഇനി തീരുമാനം യുക്രെയിനിന്റെ കൈയിലെന്ന് പുടിൻ 

യുക്രെയിൻ റഷ്യ സംഘർഷത്തിൽ  ഇനി തീരുമാനം യുക്രെയിനിന്റെ കൈയിലെന്ന് പുടിൻ 

മോസ്കോ : വർഷങ്ങളായി തുടരുന്ന യുക്രെയിൻ റഷ്യ സംഘർഷത്തിൽ നിലപാട് കർശനമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. യുദ്ധം അവസാനിപ്പിക്കാ നുള്ള നടപടികൾ യുറോപ്പിന്റെയും യുക്രെയ്ൻ്റെയും കോർട്ടിലാണെന്ന് പുടിൻ പറഞ്ഞു. വാർഷിക പത്രസമ്മേള നത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ റഷ്യ വലിച്ചുനീട്ടുകയാണെന്ന  വാദങ്ങൾ അദ്ദേഹം നിഷേധിച്ചു. സമാധാന ഉടമ്പടിയിലെ റഷ്യയുടെ നിബന്ധനകൾ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ സൈനീക നടപടി  റഷ്യ  ശക്തമാക്കു മെന്നും  അദ്ദേഹം പറഞ്ഞു.

റഷ്യൻ സൈന്യം എല്ലാ മേഖലയിലും  മുന്നേറുകയാണ്. ശത്രു എല്ലാ മേഖലകളിലും പിൻവാങ്ങുകയാണ്. റഷ്യൻ സൈന്യം തന്ത്രപരമായ മേൽക്കൈ പൂർണമായും നേടിക്കഴിഞ്ഞു. വർഷാവസാനത്തോടെ കൂടുതൽ നേട്ട ങ്ങൾ കൈവരിക്കും. .യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെന്നും സമാധാനപരമായ ഒത്തുതീർപ്പിന് റഷ്യ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

സമാധാന ഉടമ്പടിയിലെ റഷ്യയുടെ നിബ ന്ധനകൾ യുക്രെയ്ൻ അംഗീകരിച്ചില്ലെ ങ്കിൽ സൈനീക ഇടപെടൽ ശക്തമാകേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.

Putin says Ukraine will now decide on Russia-Ukraine conflict

Share Email
LATEST
More Articles
Top