ഇന്ത്യയുമായുള്ള നിര്‍ണായക സൈനീക കരാര്‍ ഫെഡറല്‍ നിയമമായി പുടിന്‍ ഒപ്പുവെച്ചു

ഇന്ത്യയുമായുള്ള നിര്‍ണായക സൈനീക കരാര്‍ ഫെഡറല്‍ നിയമമായി പുടിന്‍ ഒപ്പുവെച്ചു

മോസ്‌കോ: ഇന്ത്യയുമായുള്ള തന്ത്രപ്രധാന സൈനീക ലോജിസ്റ്റിക് കരാറിന് റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരത്തിനു പിന്നാലെ കരാറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഫെഡറല്‍ നിയമമായി ഒപ്പുവെച്ചു. ഈ മാസം ആദ്യം റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച കരാറിനാണ് ഇതോടെ ഔദ്യോഗീക അംഗീകാരം ലഭിച്ചത്.

ക്രെംലിന്‍ ചാന്‍സറിയാണ് ഇക്കാര്യം അറിയിച്ചതെന്നു പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. റെസിപ്രോക്കല്‍ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് (RELOS) എന്നറിയപ്പെടുന്ന ഈ കരാര്‍ ഡിസംബര്‍ രണ്ടിന് പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍എട്ടിന് ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സിലും ഇത് പാസാക്കി. പാര്‍ലമെന്റിന്റെ അംഗീകാരത്തിന് ശേഷം അന്തിമ അംഗീകാരത്തിനായി പ്രസിഡന്റിന് അയച്ചതോടെ റഷ്യയുടെ ആഭ്യന്തര നിയമനിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയായി.

റഷ്യന്‍ യുദ്ധക്കപ്പലുകള്‍, സൈനിക വിമാനങ്ങള്‍ എന്നിവ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സഞ്ചാരം, അതുപോലെ പരസ്പരം ലോജിസ്റ്റിക് പിന്തുണ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്നിവ ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. സൈനികരെയും സൈനിക ഉപകരണങ്ങളെയും അയക്കുകയും ഇവര്‍ക്ക് വേണ്ട പിന്തുണയും കരാര്‍ നിയന്ത്രിക്കും. ഇരു രാജ്യങ്ങളിലെയും സേന പരസ്പരം തങ്ങളുടെ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ പിന്തുണ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സംയുക്ത സൈനിക അഭ്യാസങ്ങള്‍, പരിശീലന പ്രവര്‍ത്തനങ്ങള്‍ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ഈ ചട്ടക്കൂട് ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നു. ഇരുപക്ഷത്തിന്റെയും പരസ്പര സമ്മതത്തിന് വിധേയമായി മറ്റ് സാഹചര്യങ്ങളിലും കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതു പ്രത്യേകതയാണ്.

Putin signs crucial military agreement with India into federal law

Share Email
LATEST
More Articles
Top