തലസ്ഥാനത്ത് ബിജെപിയുടെ ആദ്യ നീക്കം, വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ആർ. ശ്രീലേഖ

തലസ്ഥാനത്ത് ബിജെപിയുടെ ആദ്യ നീക്കം, വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശ്രീലേഖ പ്രതിനിധീകരിക്കുന്ന ശാസ്തമംഗലം വാർഡിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് എംഎൽഎയുടെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നത്. നഗരസഭയിൽ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് വി.കെ. പ്രശാന്തിനെതിരെ കർക്കശ നിലപാടുമായി ശ്രീലേഖ രംഗത്തെത്തിയത്.

വർഷങ്ങളായി നഗരസഭയുടെ ഈ കെട്ടിടത്തിലാണ് വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് പ്രവർത്തിപ്പിച്ചു വരുന്നത്. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റ സാഹചര്യത്തിൽ, നഗരസഭയുടെ കെട്ടിടം കോർപ്പറേഷൻ ആവശ്യങ്ങൾക്കായി വിട്ടുനൽകണമെന്നാണ് ബിജെപി വിഭാഗത്തിന്റെ ആവശ്യം. തന്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾക്കും നഗരസഭാ ആവശ്യങ്ങൾക്കും ഈ കെട്ടിടം അനിവാര്യമാണെന്ന നിലപാടിലാണ് ആർ. ശ്രീലേഖ.

എംഎൽഎ ഓഫീസ് മാറ്റാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പകപോക്കലാണെന്ന് എൽഡിഎഫ് ആരോപിച്ചു.

എന്നാൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാനാണ് നഗരസഭാ കെട്ടിടം ആവശ്യപ്പെടുന്നതെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. വിഷയം വരും ദിവസങ്ങളിൽ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.


Share Email
LATEST
More Articles
Top