രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി : വ്യാഴാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയില്‍

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി : വ്യാഴാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീകാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു,വ്യാഴാഴ്ച്ച വൈകുന്നേരം വരെ രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി.

അതിജീവിതയെ അപമാനിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

എംഎല്‍എയ്ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വസ്തുതകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചതെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു

Rahul Easwar’s bail plea rejected: Remanded in police custody till Thursday

Share Email
LATEST
More Articles
Top