ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നാളത്തെ 32-ാമതായാണ് രാഹുലിന്റെ ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപരമായ പോരാട്ടം തുടരാനാണ് രാഹുലിന്റെ നീക്കം. തനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നും, താൻ നിരപരാധിയാണെന്നും കാണിച്ചാണ് രാഹുൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. രാഹുൽ ഒളിവിൽ പോയതിനെ തുടർന്ന് ഇദ്ദേഹത്തെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി സ്ഥാനത്തുനിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

Share Email
LATEST
More Articles
Top