പാലക്കാട്: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ജാമ്യം നേടിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ താമസിക്കുന്ന പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും താമസം മാറ്റണമെന്നു ഫ്‌ളാറ്റിലെ അസോസിയേന്‍ രാഹുലിനോട് ആവശ്യപ്പെട്ടു. ഈ മാസം 25 നുളളില്‍ ഒഴിയണമെന്നാണ് ആവശ്യം. ഫ്ളാറ്റില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയത്. ഉടന്‍ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകള്‍ക്കുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്കിയത്.
ഇതിനിടെ ഇന്നലെ വോട്ടു രേഖപ്പെടുത്താന്‍ പാലക്കാട്ടെത്തിയ രാഹുല്‍ അവിടെ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയതായാണ് സൂചന.
Rahul Mangkootathil served notice to vacate flat













