രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ തുടര്‍വാദം: ഉച്ചയോടെ വിധി പ്രസ്താവിച്ചേക്കും

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ തുടര്‍വാദം: ഉച്ചയോടെ വിധി പ്രസ്താവിച്ചേക്കും

തിരുവനന്തപുരം: ലൈംഗീകാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി  രാഹുല്‍ മാങ്കൂട്ടത്തിൽ നല്കിയ ഹര്‍ജിയിയില്‍ ഇന്നും തുടര്‍വാദം. കേസ് ഇന്നലെ പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേയക്ക് മാറ്റിവെക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കൂടുതല്‍ രേഖളും ഇന്ന് കോടതി പരിശോധിച്ചു.

ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ നോ ടു അറസ്റ്റ് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം പരിശോധിച്ചശേഷം ഉ്ച്ചയോടെ വിധി പ്രസ്താവിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. ബുധനാഴ്ച്ച ഒന്നരമണിക്കൂറോളം വാദം നടന്നു. തുടര്‍്‌ന് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതിചോദിച്ചത് കോടതി അംഗീകരിച്ചു.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുതെന്നും ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. എന്നാല്‍ രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

Rahul Mangkootatil’s anticipatory bail plea continues: Verdict likely to be announced by noon

Share Email
LATEST
More Articles
Top