‘ലൈംഗികാതിക്രമം നടന്ന ശേഷം പല പ്രാവശ്യം ഭീഷണിപ്പെടുത്തി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ നിർണായക മൊഴി

‘ലൈംഗികാതിക്രമം നടന്ന ശേഷം പല പ്രാവശ്യം ഭീഷണിപ്പെടുത്തി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ നിർണായക മൊഴി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രക്ഷപ്പെടാനായി കരഞ്ഞ് കാലുപിടിച്ചിട്ടും രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയുടെ നിർണായക മൊഴിയെടുപ്പ് പൂർത്തിയാക്കിയത്.

ലൈംഗികാതിക്രമം നടന്നതിന് ശേഷം രാഹുൽ പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചിരുന്നതായും പേടി കാരണം ഇത്രയും നാൾ സംഭവം പുറത്തുപറയാതിരിക്കുകയായിരുന്നു എന്നും പരാതിക്കാരി മൊഴി നൽകി. എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയോടൊപ്പം കേസിന് സഹായകമായ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ആദ്യ കേസിൽ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും, രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പരാതിക്ക് ആധികാരികതയില്ലെന്നും രാഷ്ട്രീയ പ്രേരിതമാണ് ഈ കേസ് എന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിക്കുന്നത്.

Share Email
LATEST
More Articles
Top