തിരുവനന്തപുരം: കടുവകളുടെ എണ്ണമെടുക്കാനായി തിരുവനന്തപുരം ബോണക്കാട് വനത്തില്‍ പോയി കാണാതായ മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ഇവര്‍ക്ക് വഴിതെറ്റിപ്പോയതാണെന്നും ഇപ്പോള്‍ സംഘം തിരിച്ചു വരുന്നതായും വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെ ഇവര്‍ ബോണക്കാടവനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. സംസ്ഥാന സര്‍ക്കാരിന്റെ കടുവ സെന്‍സസിന്റെ ഭാഗമായുള്ള കണക്കെടുപ്പായിരുന്നു. ഇവര്‍ കാട്ടിലേക്ക് പോയ ശേഷംവൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാന്‍ കഴിയാചെ വന്നതോടെയാണ് ആശങ്കയിലായത്.
ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവര്‍ എണ്ണമെടുക്കാന്‍ പോയത്. സംഘവുമായുള്ള ടെലഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കാട്ടാനയടക്കം വന്യമൃഗങ്ങള്‍ ഏറെയുള്ള മേഖലയില്‍ ഇവര്‍ അകപ്പെതോടെ ആകെ ആശങ്കയിലായിരുന്നു.
Relief news has come out; missing people were found after going for the Tiger Census













