മിയാമിയില്‍ റിപ്പബ്ലിക്കൻസിന് നഷ്ടമായത് മൂന്നു പതിറ്റാണ്ടുകാലത്തെ ആധിപത്യം: മേയർ തെരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻസ് പാർട്ടിക്കുമുണ്ടായത് കനത്ത തിരിച്ചടി

മിയാമിയില്‍ റിപ്പബ്ലിക്കൻസിന് നഷ്ടമായത് മൂന്നു പതിറ്റാണ്ടുകാലത്തെ ആധിപത്യം: മേയർ തെരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻസ് പാർട്ടിക്കുമുണ്ടായത് കനത്ത തിരിച്ചടി

വാഷിങ്ടൻ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന് പിന്നാലെ മിയാമി മേയർ തെരഞ്ഞെടുപ്പിലും ട്രംപിനും റിപ്പബ്ലി ക്കഷൻസ് പാർട്ടിക്കും ഉണ്ടായ കനത്ത തിരിച്ചടിയിൽ പതറി നിൽക്കുകയാണ് റിപ്പബ്ലിക്കൻസ് പാർട്ടി. മുപ്പതാണ്ടത്തെ സർവാധിപത്യമാണ് മിയാമിയിൽ റിപ്പ ബ്ലിക്കഷൻസ് പാർട്ടിക്ക് നഷ്ടമായത്.

മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നേതാവായ ഐലീൻ ഹിഗിൻസിനു (61) ഉണ്ടായ അട്ടിമറിജയത്തിന്റെ ആഘാത ത്തിൽ നിന്നും പുറത്തുവരാൻ റിപ്പബ്ലിക്കൻ സ് പാർട്ടിക്ക് ഏറെ സമയം വേണ്ടിവരും ഡോണൾഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്‌ഥാനാർഥി എമീലിയോ ഗൊൺസാ ലസിനെ തോൽപിച്ചാണു 30 വർഷത്തി നുശേഷം മിയാമിയിൽ ഡെമോക്രാ റ്റുകളുടെ വിജയം.

മിയാമിയുടെ ആദ്യ വനിതാ മേയററന്ന പദവിയും ഹിഗിൻസിന് സ്വന്തം ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരെ ഉറച്ച നിലപാടാണു ഹിഗിൻസ് സ്വീകരിച്ചി രുന്നത്. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെറെ മേയറായി സൊഹ്റാൻ മംദാനി (34) നവംബറിൽ ജയിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ ആൻഡ്രൂ കുമോയെ ആണ് മംദാ നി പരാജയപ്പെടുത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും കുമോയെ ആണ് ട്രംപ് പിന്തുണച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മിയാമിയിലും ട്രംപിന്റെ എതിരാളി വിജയിക്കുന്നത്

Republicans lose three decades of dominance in Miami: A major setback for Trump and the Republican Party

Share Email
LATEST
More Articles
Top