ബംഗ്ലാദേശിൽ കലാപം നിയന്ത്രണാതീതം; പ്രതിഷേധക്കാർ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു

ബംഗ്ലാദേശിൽ കലാപം നിയന്ത്രണാതീതം; പ്രതിഷേധക്കാർ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു

ധാക്ക: ബംഗ്ലാദേശിൽ ഇന്ത്യാ വിരോധി യായ വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന്  തുടങ്ങിയ കലാപം വ്യാപിക്കുന്നു. ധാക്കയിൽ ജനക്കൂട്ടം വ്യാപക ആക്രമണമാണ് നടത്തുന്നത്. 

ചിറ്റഗോങ്ങിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറാൻ ശ്രമിച്ചു.  രാജ്ഷാഹിയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണമുണ്ടായി.

കഴിഞ്ഞ ബുധനാഴ്ച മുതൽ ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാണ്.  ബുധനാഴ്ച ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനി ലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച  പ്രക്ഷോപകരെ തടഞ്ഞു. വ്യാഴാഴ്ച ഖുൽനയിലെ   ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രക്ഷോഭകരെയും തടഞ്ഞു. 

Riots in Bangladesh spiral out of control; protesters try to storm Indian Deputy High Commissioner’s residence

Share Email
LATEST
More Articles
Top