ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വമ്പൻ കരാറിന് ഇന്ത്യ. പ്രതിരോധ കയറ്റുമതി മേഖലയിൽ റിക്കാർഡ് നേട്ടം ലക്ഷ്യമിട്ട് വിയറ്റ്നാം, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ കരാറുകൾ അന്തിമഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ബ്രഹ്മോസിലെ പങ്കാളിയായ റഷ്യയും അനുമതി നൽകിയതോടെയാണ് കരാർ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്
ഡിസംബർ നാലിന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ ബ്രഹ്മോസ് വില്പന സംബന്ധിച്ച് അനുമതി നല്കിയിരുന്നു.
ചൈനാ കടലിൽ വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാ നൊരുങ്ങുന്നത്. ദക്ഷിണ ചൈനാ കടലിലെ അവകാശവുമായി ബന്ധപ്പെട്ട് വിയറ്റ്നാ മിനും ഇൻഡൊനീഷ്യയ്ക്കും തർക്ക ങ്ങളുണ്ട്. ഇത് തുടരുന്ന തിനിടെ .യാണ് തീരസുരക്ഷ ഉറപ്പുവരു ത്താൻ ഇന്ത്യൻ ആയുധങ്ങൾ വാങ്ങാ .നൊരുങ്ങുന്നത്. ആസിയാൻ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി എന്ന രാജ്യമായി ഇന്ത്യ ഉയർന്നുവരുന്നതിന് ഇരുരാജ്യ ങ്ങളു മായുള്ള ബ്രഹ്മോസ് ഇടപാട് സഹായിക്കും.
ലോകത്തിലെ തന്നെ മികച്ച സൂപ്പർ സോണിക് ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്‌മോസ്. ഇതിന്റെ 290 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന മിസൈലുകളാകും. ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയിൽ പാകിസ്താനെ കീഴടക്കിയ ആയുധമാണ് ബ്രഹ്മോസ്. സുഖോയ് -30 എംകെഐ വിമാനത്തിൽനിന്ന് തൊടുത്ത ബ്രഹ്മോസ് മിസൈലുകൾ പാക് സൈനിക താവളങ്ങളെ തകർത്തിരുന്നു. 2028-ഓടെ 800 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്‌മോസിൻ്റെ പുതിയ പതിപ്പും പുറത്തിറങ്ങും.
Rs 4,000 crore BrahMos deal with Vietnam and Indonesia in final stages













