ഫ്ലോറിഡ: വർഷങ്ങളായി തുടരുന്ന റഷ്യ യുക്രെയിൻ യുദ്ധം അവസാനിക്കുന്ന സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക മുൻകൈയെടുത്ത് നടപ്പാക്കുന്ന 20 ഇന സമാധാന കരാറിൻമേൽ യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമര്‍ സെലൻസ്കയുമായി നടത്തിയ ചർച്ചയിൽ വലിയ പുരോഗതി ഉണ്ടായതായി ട്രംപ് വ്യക്തമാക്കി.
ഫ്ലോറിഡയിലെ മാർ -എ-ലാഗോയിലുള്ള സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷം സംയുക്‌ത പത്രസമ്മേളനത്തിലാണ് ട്രം ട് ഇക്കാര്യം അറിയിച്ചത്. എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ച നടത്തി. യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നോ രണ്ടോ പ്രശ്നങ്ങളിലാണ് ഇനി തീരുമാനം ആകാൻ ഉള്ളത്.
ഡോൺബാസിൽ ഒരു സ്വതന്ത വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ല. അതൊരു സങ്കീർണ വിഷയമാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ ഫോണിൽ സംസാരിച്ചെന്നും ട്രപ് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്‌റ്റബ്, പോളണ്ട് പ്രസിഡന്റ് കരോൾ നവ്റോക്കി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവരുമായും സമാധാന കരാർ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി.
20 ഇന സമാധാന പദ്ധതിയുടെ 90 ശതമാ നത്തി ലും ധാരണയായി. തുടർന്നുള്ള നടപടികളുടെ ക്രമത്തെക്കുറിച്ചുo ചർച്ച ചെയ്തതായി .യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രെയ്ൻ, യുഎസ് പ്രതിനിധികൾ അടുത്തയാഴ്ച യോഗം ചേരുമെന്നും, ജനുവരിയിൽ വാഷിങ്ടനിൽ യുക്രെയ്ൻ, യൂറോപ്യൻ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു,
Russia-Ukraine war ending? Trump says good progress on peace deal













