ശബരിമല സ്വര്‍ണ്ണകൊള്ള കേസ്: എ.പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി

ശബരിമല സ്വര്‍ണ്ണകൊള്ള കേസ്: എ.പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ എഴിനായിരിക്കും വിധി. അയ്യപ്പന്‍ കാത്തു രക്ഷിക്കുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള എ.പത്മകുമാറിന്റെ മറുപടി. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് ചോദിച്ചപ്പോള്‍, ‘ഏതായാലും ശവംതീനികള്‍ അല്ല’ എന്നും അദ്ദേഹം മറുപടി നല്‍കി.

കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകടത്ത് കേസില്‍ ദിണ്ഡിഗല്‍ മണിയെയും ബാലമുരുഗനെയും എസ്‌ഐടി ചോദ്യം ചെയ്യുകയാണ്.

ഇന്ന് ഈ കേസിന്റെ അന്വേഷണനുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ എസ്‌ഐടി നല്‍കിയിരുന്നു. രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നായിരുന്നു എസ്‌ഐടിയുടെ ആവശ്യം.

Sabarimala gold robbery case: A. Padmakumar's remand extended
Share Email
LATEST
Top