ശബരിമല സ്വര്‍ണ്ണകൊള്ള: കേസ് അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണകൊള്ള: കേസ് അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷണത്തിന് കൂടുതല്‍
ഉദ്യോഗസ്ഥരെ അനുവദിച്ച് ഹൈക്കോടതി അവധിക്കാല ബെഞ്ച്. കേസ് അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു.

ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നായിരുന്നു എസ്‌ഐടിയുടെ ആവശ്യം.

Sabarimala gold robbery: High Court allows more officers to investigate the case
Share Email
LATEST
Top