കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ള കേസ് അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്‌ഐടി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. എസ്‌ഐടി അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ കാര്യമായി ബാധിക്കുനെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമാണ് എസ്‌ഐടി ആവശ്യപ്പെട്ടത്.
കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി.മണി, സഹായികളായ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യും.
2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പ്രസിഡന്റ് നിര്‍ബന്ധിച്ചതായി ദേവസ്വം ജീവനക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
Sabarimala gold robbery: SIT needs more officers to investigate the case













