ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനേയും അന്വേഷണസംഘം ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനേയും അന്വേഷണസംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ രംഗത്ത് വന്‍ വിവാദത്തിനു തിരി തെളിയിച്ച ശബരിമല സ്വര്‍ണക്കൊള്ള വിവാദം പുതിയ തലത്തിലക്കേ്. പ്രത്യേക അന്വേഷണ സംഘം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്തു .

ഇതോടെ സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തില്‍ പുതിയ മാനം വന്നിരിക്കയാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നടന്നത്. മുന്‍മന്ത്രിയെന്ന നിലയില്‍ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യല്‍ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെയും സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെയും ജാമ്യാപേക്ഷ അവധിക്കാലം കഴിഞ്ഞ് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിവച്ചു. ഹര്‍ജി എടുത്തപ്പോള്‍ തന്നെ കേസില്‍ പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനമുണ്ടല്ലോ എന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. നാല്‍പത് ദിവസമായി ജയിലില്‍ കഴിയുന്നു എന്നും ജാമ്യം അനുവദിക്കണമെന്നുമയിരുന്നു എ..പത്മകുമാറിന്റെ വാദം.

Sabarimala gold theft: Investigation team questions former minister Kadakampally Surendran and former Devaswom president PS Prashanth

Share Email
LATEST
More Articles
Top