യമനിൽ സൗദി അറേബ്യയുടെ ബോംബ് വർഷം: ബോംബിട്ടത് വിമത സേനയുടെ അധീനതയിലുള്ള മുകല്ല തുറമുഖ നഗരത്തിൽ

യമനിൽ സൗദി അറേബ്യയുടെ ബോംബ് വർഷം: ബോംബിട്ടത് വിമത സേനയുടെ അധീനതയിലുള്ള മുകല്ല തുറമുഖ നഗരത്തിൽ

ദുബായ്  : യമനിൽ സൗദി അറേബ്യയുടെ ബോംബ് വർഷം. ദക്ഷിണ യെമൻ വിമതസേനയുടെ അധീനതയിലുള്ള തുറമുഖനഗരമായ മുകല്ലയിലാണ് സൗദി  ബോംബിടട്ടത്.  യുഎഇയുടെ  കപ്പലുകൾ ലക്ഷ്യമിട്ടായിരുന്നു സൗദിയുടെ ആക്രമണം.

യുഎഇയുടെ കപ്പലുകൾ വിമതസേ നയ്ക്കുള്ള ആയുധ ങ്ങളുമായാണു എത്തിയതെന്നാണ് സൗദിയുടെ ആരോ പണം .എന്നാൽ ഈ ആരോപണം യു എ ഇ  വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. യെമനിൽനിന്നു യുഎഇ സേന പിൻവാങ്ങു മെന്നു പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

ദക്ഷിണ യെമൻ പ്രത്യേക രാജ്യമാക്ക ണമെന്ന് ആവശ്യപ്പെടുന്ന സൗദിവിരുദ്ധ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്ട‌ിസി)  കഴിഞ്ഞ ദിവസമാണു മുകല്ല പിടിച്ചത്. യുഎഇയുടെ സഹായത്തോ ടെയാണിതെന്നും  വിമർശിച്ചു. എന്നാൽ, ആരോപണം അടിസ്ഥാ നരഹിത മാണെ ന്നും  കപ്പലുകളിൽ ആയുധ ങ്ങളില്ലാ യിരുന്നുവെന്നും യുഎഇ പ്രതികരിച്ചു.

യുഎഇയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച യെമനിലെ  പ്രസിഡൻഷ്യൽ കൗൺസിൽ 24 മണിക്കൂറിനകം യുഎഇ സൈന്യം യെമൻ വിടണമെന്നും ആവശ്യപ്പെട്ടു.

Saudi Arabia’s bombing of Yemen: Bombing of the rebel-held port city of Mukalla

Share Email
LATEST
Top