നാവിക സേനയുടെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം ചൈനീസ് നിർമിത ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി

നാവിക സേനയുടെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം ചൈനീസ് നിർമിത ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി

കാർവാർ  നാവിക സേനയുടെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം ചൈനീസ് നിർമിത ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി. ചാരപ്രവർത്തിയെന്നാണോയെന്നു പരിശോധിക്കുന്നു.

ഉത്തര കന്നഡയിലെ  കാർവാർ തീരദേശത്താണ് കണ്ടെത്തിയത്.  ഇതേത്തുടർന്ന് സുരക്ഷാ ഏജൻസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും  അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ ഗവേഷണ മെന്നതിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് അധികൃതർ പറഞ്ഞെങ്കിലും മേഖലയിൽ ആകെ ജാഗ്രത പുലർത്തുന്നുണ്ട്.

ബീച്ചിന് അടുത്തുള്ള തിമ്മക്ക ഗാർഡൻ മേഖലയിലാണ് കടൽക്കാക്കയെ കണ്ടെത്തിയത്.  സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉപകരണം പരിശോധിച്ചു.

ചൈനീസ് അക്കാദമി ഓഫ് സയൻസ സിന്റെ കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൺവി റോൺമെ ന്റൽസയ ൻസസിന്റെ മാർക്കിങ്ങുകൾ ഈ ജിപിഎസ് ട്രാക്ട‌റിൽ ഉണ്ടായിരുന്നു.

Seagull found with Chinese-made tracking device near Navy’s high-security zone

Share Email
LATEST
More Articles
Top