തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ മികച്ച പോളിംഗിനുള്ള സൂചനയാണ് നല്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും.
ആകെ 38,994 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുളളത് . ഇതില്‍ 20,020 പേര്‍ സ്ത്രീകളും 18,974 പുരുഷ സ്ഥാനാര്‍ത്ഥികളുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് 28,274 പേരും മുനിസിപ്പാലിറ്റികളിലേക്ക് 5,546 പേരും കോര്‍പ്പറേഷനുകളിലേക്ക് 751 പേരും മത്സരിക്കുന്നു. വോട്ടെടുപ്പിനായി 18,274 കണ്‍ട്രോള്‍ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിലായി രണ്ടാംഘട്ട വോട്ടെടുപ്പില്‍ 1,53,37,176 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 80,90,746 പേര്‍ സ്ത്രീകളും 72,46,269 പേര്‍ പുരുഷന്മാരുമാണ്. 161 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും 3293 പ്രവാസി വോട്ടര്‍മാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കണ്ണൂരിലും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടും വോട്ട് രേഖപ്പെടുത്തി
Second phase of voting begins: Good turnout in northern districts in the morning











