മെക്‌സിക്കോ: മെക്‌സിക്കോയില്‍ ചെറുവിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തുന്നതിനിടെ തകര്‍ന്നുവീണ് ഏഴുപേര്‍ മരണപ്പെട്ടു. മെക്‌സിക്കോ സിറ്റിക്ക് പടിഞ്ഞാറ് ഭാഗത്ത് ടൊലൂക്ക വിമാനത്താവളത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഏഴ് പേര്‍ കൊല്ലപ്പെട്ടതായി മെക്‌സിക്കോ സ്റ്റേറ്റ് സിവില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ അഡ്രിന്‍ ഹെര്‍ണാണ്ടസ് അറിയിച്ചു.
ടൊലൂക്ക വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വ്യവസായ മേഖലയായ സാന്‍ മാറ്റിയോ അറ്റെങ്കോയിലാണ് അപകടം നടന്നത്. അക്കാപുല്‍കോയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ എട്ട് യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നുവെങ്കിലും അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഏഴ് മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെടുത്തതെന്ന് ഹെര്‍ണാണ്ടസ് പറഞ്ഞു.
വിമാനം അടുത്തുള്ള ഒരു ഫുട്‌ബോള്‍ മൈതാനത്ത് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.ചതീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായി സാന്‍ മാറ്റിയോ അറ്റെങ്കോ മേയര്‍ അന മുനിസ് മിലേനിയോ ടെലിവിഷനോട് പറഞ്ഞു.
Seven dead, three missing in small plane crash in Mexico













