ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയുടേയും തന്റെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ടാണെന്ന പ്രതികരണവുമായി ഡോ. ശശി തരൂര്‍ എം.പി. എക്‌സിലെ പോസ്റ്റിലാണ് തരൂര്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. തരൂര്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അകലുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്കുന്ന സൂചന. തരൂരിന്റെ ഈ എക്‌സ് പോസ്റ്റ് വീണ്ടും വിവാദങ്ങള്‍ക്ക് ഇടനല്കും. വിലയിരുത്തല്‍ ന്യായയുക്തവും പാര്‍ട്ടിയിലെ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണെന്നും തരൂര്‍ പോസ്റ്റില്‍ തരൂര്‍ പറയുന്നു.
ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം’. തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാഹുല്‍ ി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തിരുന്നില്ല. തരൂരിന്റെ പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. അടുത്ത ഇടയില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രധാന യോഗങ്ങളില്‍ നിന്നെല്ലാം രാഹുല്‍ വിട്ടുനില്ക്കുന്ന പ്രവണതയാണ കാണുന്നത്.
Shashi Tharoor says his and Rahul’s ideologies are different: Is Tharoor completely distancing himself from Congress?













