റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. 8 പേരുടെ നില ഗുരുതരമാണ്. പ്രതിയെ ഇതരവരെ പിടികൂടിയിട്ടില്ല. പ്രതിക്കു വേണ്ടി തിരച്ചിൽ വ്യാപകമാക്കിയി. ക്യാംപസിലെ ബാറസ് ആൻഡ് ഹോളി എഞ്ചിനീയറിംഗ് കെട്ടിടത്തിന് സമീപം ഒരു അക്രമിയുണ്ടെന്ന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഉച്ചകഴിഞ്ഞ് സർവകലാശാല അടച്ചുപൂട്ടി.
നിരവധി പേർക്ക് വെടിയേറ്റതായി പ്രൊവിഡൻസ് പോലീസ് വക്താവ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ബ്രൗൺ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എല്ലാവരോടും വാതിലുകൾ പൂട്ടാനും ഫോണുകൾ നിശബ്ദമാക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒളിവിൽ ഇരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് വൈകുന്നേരം 4:15 ഓടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗ്രേറ്റർ ബ്രൗൺ യൂണിവേഴ്സിറ്റി ഏരിയയിലെ താമസക്കാർക്ക് മേയർ ബ്രെറ്റ് സ്മൈലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകളോട് വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകൾ നിലവിൽ പ്രദേശത്ത് ഇല്ലെങ്കിൽ, മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ അവരുടെ വീടുകളിലേക്ക് മടങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെടിവയ്പ്പ് നടന്നപ്പോൾ വർഷാവസാന പരീക്ഷകൾ നടക്കുകയായിരുന്നു
പ്രതി കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനാണെന്നതിനപ്പുറം മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല
Shooting at Brown University campus in Rhode Island 2 killed, several injured













