ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ര്കതം സ്വീകരിച്ച ആറുകുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ ബാധിതരായി ചികിത്സ തേടിയ കുട്ടികള്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത് പതിവായി രക്തം മാറ്റുന്നതിനിടെയാണ് എച്ച്‌ഐവി ബാധിച്ചത്.
ആശുപത്രിയില്‍ നിന്നും രക്തം മാറ്റിവെച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആശുപ ത്രിയിലെ ബ്ലഡ് ബാങ്ക് പ്രവര്‍ ത്തിക്കുന്നത് എന്നാണ് ആരോപണം. സംഭവത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരി ക്കണമെന്ന് കുട്ടികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ചികിത്സ പിഴവിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹീമോഗ്ലോബിന്‍ ഉത്പാദനത്തിന് കാരണമാകുന്ന പാരമ്പര്യ രക്തരോഗമാണ് തലാസീമിയ. ബ്ലഡ് ബാങ്കില്‍ നിന്ന് നല്‍കിയ മലിനമായ രക്തത്തിലൂടെയാണ് അണുബാധയുണ്ടായതെന്നാണ് കുടുംബങ്ങള്‍ ആരോപിക്കുന്നത്.
എച്ച്‌ഐവി കേസുകള്‍ കണ്ടെത്തിയ ഉടന്‍ തന്നെ ദാതാക്കളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍, തെറ്റായ മൊബൈല്‍ നമ്പറുകളും, അപൂര്‍ണ്ണമായ വിലാസങ്ങളും കാരണം ദാതാക്കളെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നാണ് വിവരം. ഇതുവരെ 50 ശതമാനം ദാതാക്കളെ മാത്രമേ തിരിച്ചറിയാനും ബന്ധപ്പെടാനും സാധിച്ചിട്ടുള്ളൂ. അവരില്‍ ആര്‍ക്കും രോഗബാധയുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
Six children test positive for HIV after receiving blood from government hospital in Madhya Pradesh













