ഫ്‌ളോറിഡയില്‍ ഹൈവേയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുന്നതിനിടെ ചെറുവിമാനം കാറില്‍ ഇടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഫ്‌ളോറിഡയില്‍ ഹൈവേയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുന്നതിനിടെ ചെറുവിമാനം കാറില്‍ ഇടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ഹൈവേയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം ഹൈവേയിലൂടെ പോവുകയായിരുന്ന കാറില്‍ ഇടിച്ചു. തിങ്കളാഴ്ച്ചല വൈകുന്നേരം ഫ്‌ളോറിഡയില്‍ മെറിറ്റ് ഐലന്‍ഡിനടുത്തുള്ള തിരക്കേറിയ ഐ-95 ഹൈവേയിലാണ് ചെറുവിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇതിനിടെയാണ് വിമാനം ഒരു കാറില്‍ ഇടിച്ച് അപകടം സംഭവിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം ഹൈവേയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ടായോട്ട കാറിലാണ് ഇടിച്ചത്.

ബീച്ച്ക്രാഫ്റ്റ് 55 മോഡല്‍ ചെറുവിമാനത്തില്‍ പൈലറ്റ് ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ് .ടൊയോട്ട കാമ്രി ഓടിച്ചിരുന്ന 57 വയസുള്ള സ്ത്രീക്ക് നിസാര പരിക്കേറ്റു. അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5:45 നാണ് അപകടം നടന്നത്, ഹൈവേയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഹൈവേ അടച്ചിട്ടു. തിങ്കളാഴ്ച്ച ഫ്‌ളോറിഡ ഡിലാന്‍ഡില്‍ മറ്റൊരു വിമാനവും അടിയന്തിര ലാന്‍ഡിംഗ് നടത്തി. സെസ്‌ന 172 വിമാനമാണ് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. . വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു, എന്നാല്‍ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട്.

Small plane crashes into car while making emergency landing on Florida highway; narrowly avoids major disaster

Share Email
LATEST
More Articles
Top