swayamvara
pulimoottil

ട്രെയിനിനുള്ളില്‍ കര്‍പ്പൂരം കത്തിക്കരുതെന്ന് ഉത്തരവു നല്കി ദക്ഷിണറെയില്‍വേ

ട്രെയിനിനുള്ളില്‍ കര്‍പ്പൂരം കത്തിക്കരുതെന്ന് ഉത്തരവു നല്കി ദക്ഷിണറെയില്‍വേ

ചെന്നൈ: ട്രെയിനിലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രെയിനിനുള്ളില്‍ കര്‍പ്പൂരം കത്തിക്കുന്നത് നിരോധിച്ച് ദക്ഷിണ റെയില്‍വേ. ട്രയിനിനുള്ളില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ ആയിരം രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ. ശബരിമല ഭക്തര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലിണ്ടര്‍, പെട്രോള്‍ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.

Southern Railway issues order to burn camphor inside trains

Share Email
LATEST excelnclexrn
Top