തിരുവനന്തപുരം: ജയിൽപുള്ളികളിൽ നിന്നും കോഴവാങ്ങിയ ശേഷം കൊടി സുനിക്ക് ഉൾപ്പെടെയുള്ളവർക്ക് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയ ന്നെ ആരോപണത്തിൽ ജയിൽ ഡിഐ ജിക്കെ തിരേ കടുത്ത നടപടിക്ക് സാധ്യത.
ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസ് ചാർജ് ചെയ്തതിനു പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നുമാണ് വിജിലൻസ് കണ്ടെത്തല്‍.
12 തടവുകാര്‍ കൈക്കൂലി നല്‍കിയതായി വ്യക്തമായി. ജയിലില്‍ ലഹരി എത്തിച്ചോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ ഡിഐജിക്ക് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത ടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാ .ന്വേഷണ ത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്.
Special facilities in jail for Kodi Sunik and others after taking money from prisoners: Strict action likely against jail DIG













