കാൻസറിന് കാരണമാകുന്ന ജീനുകൾ ഉള്ള ബീജദാതാവ് 14 യൂറോപ്യൻ രാജ്യങ്ങളിലെ  197 കുട്ടികളുടെ പിതാവ് : പുറത്തുവന്നത് ഞെട്ടിക്കുന്ന വാർത്ത

കാൻസറിന് കാരണമാകുന്ന ജീനുകൾ ഉള്ള ബീജദാതാവ് 14 യൂറോപ്യൻ രാജ്യങ്ങളിലെ  197 കുട്ടികളുടെ പിതാവ് : പുറത്തുവന്നത് ഞെട്ടിക്കുന്ന വാർത്ത

ലണ്ടൻ:  കാൻസറിന് കാരണമാകുന്ന ജീനുകൾ ഇള്ള ബീജദാതാവ് 14 യൂറോപ്യൻ രാജ്യങ്ങളിലെ 197 കുട്ടികളുടെ പിതാവ് : ഇയാളുടെ ബീജദാനത്തിലൂടെ പിറന്ന പല കുട്ടികൾക്കും കാൻസർ സ്ഥിരീകരിക്കുകയും ചില കുട്ടികൾ മരിക്കുകയും ചെയ്‌തു

കാൻസറിന് ഇടയാകുന്ന അപൂർവ ജനിതക വ്യതിയാനം (ജീൻ മ്യൂട്ടേഷൻ) .ഉള്ള ബീജദാതാവ് 14 യൂറോപ്യൻ രാജ്യങ്ങളിൽ നല്കിയ ബീജദാനത്തിൽ പിറന്ന  കുട്ടികളിലാണ് കാൻസർ കണ്ടെത്തിയത്.

കോപ്പൻഹേഗൻ കേന്ദ്രമായുള്ള  യൂറോപ്യൻ സ്പേം ബാങ്ക് (ഇഎസ്ബി) മുഖേനെയാണ് ഇയാളുടെ ബീജം . 67 ക്ലിനിക്കുകളിലേക്കായി വിതരണം ചെയ്ത‌ത്. യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നെറ്റ്‌വർക്കിന്റെ ഭാഗമായി  നടത്തിയ അന്വേഷണത്തിലാണ് ഈ  വിവരങ്ങൾ പുറത്തുവന്നത്.

ഇയാളുടെ ബീജദാനത്തിലൂടെ ജനിച്ച പല കുട്ടികൾക്കും ഇതിനകം കാൻസർ സ്ഥിരീകരിക്കുകയും ചില കുട്ടികൾ ചെറുപ്പത്തിലേ മരിക്കുകയും ചെയ്തിട്ടുണ്ട്.

അപൂർവ മ്യൂട്ടേഷനായതിനാലാണ് കണ്ടെത്താൻ കഴിയാതിരുന്നത്. ലി-ഫ്രോ മെനി സിൻഡ്രോം എന്ന അവ സ്ഥയി ലേക്ക് നയിക്കുന്ന മ്യൂട്ടേഷനാണ് ഇയാളിലുണ്ടാ യിരുന്നത്.

വിദ്യാർഥിയായിരിക്കെയാണ് ഇയാൾ ബീജദാനം ആരംഭിച്ചത്. പിന്നീട് 17 വർഷ ക്കാലത്തോളം ഇയാൾ ബീജദാനം തുടർന്നു. ആരോഗ്യവാനായ ഇയാൾ ബീജദാതാക്കൾക്കായുള്ള എല്ലാ സ്ക്രീനിങ് പരിശോധനകളും കുഴപ്പങ്ങ ളൊന്നുമില്ലാതെ മറികടന്നു. ഇയാൾ ജനിക്കുന്നതിന് മുമ്പുണ്ടായ മ്യൂട്ടേഷനാണ് ഇപ്പോൾ വില്ലനായത്. ടിപി53 എന്ന ജീനിനാണ് മ്യൂട്ടേഷൻ സംഭവിച്ചത്. 

Sperm Donor With Cancer-Causing Gene Fathered 197 Children In Europe,

Share Email
LATEST
More Articles
Top