കെന്റക്കി: കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മറ്റൊരു വിദ്യാര്‍ഥിക്ക്് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അക്രമത്തെ തുടര്‍ന്ന് കാമ്പസ് തത്കാലത്തേയ്ക്ക് അടച്ചു.
കാമ്പസിലെ തെക്കുവശത്തുളള റെസിഡന്‍ഷ്യല്‍ ഹാളിലാണ് വെടിവെയ്പ്പ് നടന്നത്. കൂട്ടം ചേര്‍ന്നുള്ള വെടിവെയ്പല്ല നടന്നതെന്നും ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ആക്രമണമാണെന്നും കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ അക്രമണത്തിന് സ്ഥാനമില്ലെന്നും അക്രമത്തെ പ്രോത്സഹിപ്പിക്കാന്‍ കഴിയില്ലെന്നും വെടിവെയ്പില്‍ ഇരയായവരക്കു വേണ്ടു പ്രാര്‍ഥിക്കാമെന്നും ഗവര്‍ണര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. അക്രമസംഭവം ഉണ്ടായ ഉടന്‍ തന്നെ തുടര്‍ നടപടി സ്വീകരിച്ച അധികാരികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
നിയമപാലകര്‍ ‘ക്യാമ്പസിന് സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ഒ്രരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫാങ്ക്‌ഫോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്,ഫ്രാങ്ക്‌ലിന്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവര്‍ പ്രതികരിച്ചു. വിദ്യാര്‍ഥികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
student has died and another is in a stable but critical condition after a shooting at Kentucky State University (KSU), officials say.













