ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിയേറ്റു മരിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു: കൊല്ലപ്പെട്ടത് എല്ല കുക്ക്, മുഖമ്മദ് അസീസ് ഉമുര്‍സോക്കോവ് എന്നിവര്‍

ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിയേറ്റു മരിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു: കൊല്ലപ്പെട്ടത് എല്ല കുക്ക്, മുഖമ്മദ് അസീസ് ഉമുര്‍സോക്കോവ് എന്നിവര്‍

റോഡ് ഐലന്‍ഡ്: ബ്രൗണ്‍ സര്‍വകലാശാലയില്‍ ശനിയാഴ്ച്ച ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു.ബ്രൗണ്‍ കോളജ് റിപ്പബ്ലിക്കന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് എല്ല കുക്ക് ,ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള മുഖമ്മദ് അസീസ് ഉമുര്‍സോക്കോവ് എന്നിവരാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച്ചയാണ് വെടിവെയ്പ് നടന്നത്. വെടിവെയ്പില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വൈകിട്ട് നാലോടെയാണ് എഞ്ചിനീയറിംഗ് ഫിസിക്സ് വകുപ്പ് കെട്ടിടത്തിന് സമീപം വെടിവെപ്പ് നടന്നത്. വെടിവെയ്പ്പിനെക്കുറിച്ചുള്ള അന്വേഷണം അതി വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ഒന്നിലധികം ഏജന്‍സികള്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അലബാമയിലെ ബര്‍മിംഗഹാമിലുള്ള കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദ അഡ്വന്റിലെ അംഗമായിരുന്നു എല കുക്ക്. ഞായറാഴ്ച രാവിലെ നടന്ന കുര്‍ബാനയ്ക്കിടെ റവ. ക്രെയ്ഗ് സ്മാലിയാണ് കുക്കിന്റെ മരണവാര്‍ത്ത അറിയിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈന്‍ ലെവിറ്റും കുക്കിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി. ധൈര്യവും കാരുണ്യവും നിറഞ്ഞ വ്യക്തിത്വം അവരെ സഹപാഠികള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തിയതായും വിവിധ തലത്തിലുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുസ്മരിച്ചു.

മരണപ്പെട്ട മറ്റൊരാളായ ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള മുഖമ്മദ് അസീസ് ഉമുര്‍സോകോവ് ആണെന്നു ഉസ്ബെക്കിസ്ഥാനിലെ യുഎസ് അംബാസഡര്‍ ജോനാഥന്‍ ഹെനിക് സ്ഥിരീകരിച്ചു. വെടിവെപ്പിന് ശേഷം രക്ഷപെട്ട പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.

Students shot dead at Brown University identified: Ella Cook and Muhammad Aziz Umurzokov

Share Email
Top