സുഡാനിൽ വിമതസേന 1000 ത്തിലധികം ആളുകളെ കൊലപ്പെടുത്തി: കൂട്ടക്കൊല നടത്തിയത് ഏപ്രിലിൽ

സുഡാനിൽ വിമതസേന 1000 ത്തിലധികം ആളുകളെ കൊലപ്പെടുത്തി: കൂട്ടക്കൊല നടത്തിയത് ഏപ്രിലിൽ

ഖാർത്തും: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ വിമതസേന 1000 ത്തിലധികം ആളുകളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്.  വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കഴിഞ്ഞ ഏപ്രിലിൽ അഭയാർഥിക്യാമ്പിലാണ്  ആയിരത്തി ലേറെപ്പേരെ കൂട്ടക്കൊല ചെയ്തത്. .

ഐക്യരാഷ്ട്ര സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.  ഡാഫോറിലെ സംസം ക്യാംപിൽഏപ്രിൽ 11-13 തീയതികളിലാണ് കൂട്ടക്കൊല നടന്നത്.  കൂട്ടക്കൊലയ്ക്ക മാസങ്ങൾക്കുമുൻപേ ഇവിടേക്കുള്ള ഭക്ഷണവിതരണം വിമതസേന തടഞ്ഞിരുന്നതായും യുഎൻ കണ്ടെത്തി.

ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്ത്‌ 5 ലക്ഷത്തോളം പേരാണ് ക്യാംപിൽ അഭയം തേടിയിരുന്നത്. സുഡാനിൽ സർക്കാർ സേനയും വിമതസേനയും തമ്മിൽ 2 വർഷത്തിലേറെയായി നടക്കുന്ന രൂക്ഷയുദ്ധത്തിൽ ഇതുവരെ 40,000 ജീവനുകൾ നഷ്ടമായി.

Sudan Civil War: Sudan conflict reveals the tragic massacre of over 1,000 people in a refugee camp 

Share Email
LATEST
More Articles
Top