സിഡ്നി : ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടയ ബീച്ച് വെടിവെയ്പിലെ പ്രതി വേട്ടയാടൽ പരിശീലനവും നേടിയിരു ന്നതായി കണ്ടെത്തൽ.
വെടിവയ്പ് സംലത്തിലെ ഒരാളായ സാജിദ് അക്രമാണ് വേട്ടയാടാൻ പരിശീലനം നേടിയിരുന്നെന്ന് വെളിപ്പെടുത്തൽ. 5 വർഷം മുൻപ് ഷൂട്ടിങ് ക്ലബിൽ നിന്ന് പരിശീലനം നേടിയിരുന്നെന്ന് ക്ലബ് പ്രസിഡന്റ്റ് വഞ്ച കുസെറ്റ് സ്ഥിരീകരിച്ചു. ബ്ലിക്ക് എന്ന സെർബിയൻ പ്രസിദ്ധീക രണത്തിന് നൽകിയ അഭിമുഖത്തിലാണ് വഞ്ച കുസെറ്റ് ഇക്കാര്യം പറഞ്ഞത്. ബോണ്ടയ്യിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഷൂട്ടിങ് ക്ലബ് സ്‌ഥിതി ചെയ്യുന്നത്.
ബോണ്ടയ് ബീച്ചിൽ സജീദ് അക്രം (50) മകൻ നവീദ് അക്രം (24) എന്നിവർ നടത്തിയ വെടി വെയ്പിൽ നിരവധി ജീവനുകൾ നഷ്ടമായിരുന്നു വെടിയുതിർത്തത്. ഇവർ 6 മിനിറ്റോളം നിർത്താതെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വെടിവയ്പ്പിൽ ഒരു കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലി യയിലേക്ക് പോയതാണ് സാജിദ് അക്രം. ഹൈദരാബാദിൽ ബി കോം ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം സ്‌ഥിരതാമസമാക്കി.
Sydney Bondi Beach shooting suspect had hunting training













