ന്യൂഡല്‍ഹി: വലിയ ഭീകരസംഘടനായ ജെയ്‌ഷെ-ഇ -മുഹമ്മദ് തങ്ങളുടെ വനിതാ വിഭാഗമായ ജമാഅത്ത് ഉള്‍ മോമിനോത്ത് വന്‍തോതില്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. 5,000-ത്തിലധികകം സ്ത്രീകളെ ആണ് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവന്‍ മസൂദ് അസ്ഹര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്.
മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട യുസഫ് അസ്ഹറിന്റെ ഭാര്യയാണ് സാദിയ.
റിക്രൂട്ട്‌മെന്റ് തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 5,000-ത്തിലധികം സ്ത്രീകള്‍ ചേര്‍ന്നുവെന്നത് അനുഗ്രഹമാണെന്ന് മസൂദ് അസ്ഹര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ജെയ്ഷ് ആസ്ഥാനമായ മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ വെച്ച് ജമാഅത്ത് ഉല്‍ മോമിനാത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്. പാകിസ്ഥാനിലെ ബഹാവല്‍പൂര്‍, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്‌ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും ഗ്രൂപ്പില്‍ റിക്രൂട്ട് ചെയ്തത്.
പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫീറയാണ് ഈ വനിതാ വിഭാഗത്തിലെ മറ്റൊരു പ്രധാന മുഖം. സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് പരിശീലനം നല്‍കുന്നത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഓരോരുത്തരും 500 രൂപ ഫീസ് നല്‍കണം.
Terrorist organization Jaish-e-Mohammed reportedly recruited 5,000 women into its women’s wing











