സിഡ്നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു. പിതാവും മകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു അന്വേഷണ സംഘം കണ്ടെത്തി. ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെ നവീദ് അക്രം (24), ഇയാളുടെ പിതാവ് സജീദ് അക്രം (50) എന്നിവര്‍ ചേര്‍ന്നാണ് കൂട്ടക്കൊല നടത്തിയത്. ഇതില്‍ സജീദ് അക്രം പൊലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇതിനിടെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 10 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 40 പേര്‍ക്കാണ് പരുക്കേറ്റത്. അക്രമികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് ഓസ്‌ട്രേലിയന്‍ അന്വേഷണ ഏജന്‍സിയായ എഎസ്‌ഐഒ അന്വേഷണം ആരംഭിച്ചു.
ഐഎസിന്റെ സിഡ്നി സെല്ലുമായി കൊലയാളികളിലൊരാള്‍ 6 വര്‍ഷം മുന്‍പ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്. നവീദ് അക്രം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു വെടിവെയ്പ്പ് നടന്നത്.
The death toll in the shooting at Bondi Beach in Australia has risen to 15: The massacre was carried out by a 50-year-old father and his 24-year-old son













