തിരുവനന്തപുരം: ബലാല്‍സംഗ കുറ്റം ഉള്‍പ്പെടെയുള്ള കേസ് ചുമത്തപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കും. ഇന്നലെ മറ്റൊരു പരാതി കൂടി വന്ന പശ്ചാത്തലത്തില്‍ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നാണ് ഉയര്‍ന്ന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ അഭിപ്രായപ്പെട്ടത്.
രാഹുലിനെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും കോണ്‍ഗ്രസിനില്ലെന്ന നിലപാടുമായി കെ. മുരളീധരന്‍ രംഗത്തു വന്നു. കെപിസിസി പ്രസിഡന്റുമായി രാഹുല്‍ വിഷയം ചര്‍ച്ച ചെയ്തതായും പുകഞ്ഞ കൊള്ളി പുറത്തേയ്‌ക്കെന്നുമായിരുന്നു ഇക്കാര്യത്തില്‍ മുരളീധരന്റെ പ്രതികരണം. ഇത് സൂചിപ്പിക്കുന്നത് രാഹുലിനെ ഉടന്‍ പുറത്താക്കുമെന്നാണ്. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.
കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയില്‍ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കി. രാഹുലിനെതിരെ ലഭിച്ച പരാതികളില്‍ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. എം എല്‍എക്കെതിരായ പരാതികള്‍ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുന്‍ഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുന്‍ഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോര്‍ട്ട് ദീപ ദാസ് മുന്‍ഷി നേതൃത്വത്തിന് നല്‍കിയിരുന്നു.
The smoking gun is out: Rahul will expel Mangkootatil from the Congress













