യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലമായി കാത്തിരുന്ന രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, സംഗീതജ്ഞരായ മിക്ക് ജാഗർ, മൈക്കൽ ജാക്‌സൺ എന്നിവരുൾപ്പെടെ നിരവധി പ്രശസ്തരുടെ ചിത്രങ്ങളുണ്ട് ഇതിൽ. വിവാദത്തിൽ ചൂടു പിടിച്ച ചർച്ചയായിരുന്നു എപ്സ്റ്റീന് ട്രംപുമായുള്ള ബന്ധം. എന്നാൽ ട്രംപുമായി ബന്ധപ്പെട്ട വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിട്ട ഫയലുകളിൽ വളരെ കുറവാണ്. എന്നാൽ മുൻ പ്രസിഡൻ്റ് ബിൽ ക്ളിൻ്റൻ്റെ നിരവധി ചിത്രങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.



ട്രംപിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും മാസങ്ങളായി സമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് വെള്ളിയാഴ്ചയോടെ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിന് നിയമപരമായ സമയപരിധി നേരിടേണ്ടിവന്നു.
എന്നാൽ നിരവധി തിരുത്തലുകളുമായാണ് രേഖകൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ഏതാണ്ട് 1200 ഇരകൾ ആ കേസിൽ അകപ്പെട്ടിട്ടുണ്ട്. അവരെ തിരിച്ചറിയുന്ന വിധത്തിലുള്ള രേഖകൾ പുറത്തുവിടില്ല എന്ന് അധ്കൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉൾപ്പെട്ട ആരോപണമാണിത്. നീതിന്യായ വകുപ്പിന്റെ തിരുത്തലുകൾക്കിടെ ട്രംപിനെ രക്ഷപ്പെടുത്തി എന്ന വലിയ ആരോപണവുമായി ഡെമോക്രാറ്റുകൾ മുന്നോട്ടുവന്നിട്ടുണ്ട്.



The US justice department has released Epstein files













