ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ കലൂസഹാച്ചി നദിയില്‍ സ്പീഡ്‌ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കേപ്പ് കോറല്‍ യാച്ച് ക്ലബ്ബിന് സമീപമാണ് അമേരിക്കന്‍ പ്രാദേശിക സമയം ശനിയാഴ്ച്ച വൈകുന്നേരം അപകടമുണ്ടായത്.
ബ്രെന്‍ഡ മില്ലറ്റ്, റെബേക്ക നൈറ്റ് എന്നിവരാണ് അപകട സമയത്ത് തന്നെ മരണപ്പെട്ടത്. ബോട്ട് മറിഞ്ഞ കാണാതായ ക്രെയ്ഗ് മില്ലറ്റിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ നീല്‍ കിര്‍ക്കി എന്നയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവം പുറത്തറിഞ്ഞതോടെ ഹെലികോപ്റ്ററുകള്‍, ഡൈവ് ടീമുകള്‍, ഒന്നിലധികം ഏജന്‍സികള്‍ എന്നിവ ഉള്‍പ്പെട്ട സംഘമാണ് തെരച്ചില്‍ നടത്തിയത്. അതിവേഗം പാഞ്ഞ സ്പീഡ് ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നു ദൃസാക്ക്ഷികള്‍ പറയുന്നു.
Three dead, one in critical condition after speedboat capsizes in Florida













