ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

അഞ്ചല്‍: അഞ്ചല്‍- പുനലൂര്‍ റോഡില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറും രണ്ടു യാത്രക്കാരുമാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ അക്ഷയ്, യാത്രക്കാരായിരുന്ന ജ്യോതിലക്ഷമി (21) ശ്രുതി ലക്ഷമി (16) എന്നിവരാണ് മരിച്ചത്.

അഞ്ചല്‍ പുനലൂര്‍ റോഡില്‍ മാവിള ജംഗ്ഷനില്‍ ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. അപകടത്തിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകള്‍ സംഭവിച്ചിട്ടില്ല.

Three killed as bus carrying Sabarimala pilgrims collides with autorickshaw

Share Email
LATEST
More Articles
Top