മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി

മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ പിൻ ഇടത് ടയർ ഊരിത്തെറിച്ചു. വാമനപുരത്തിനടുത്ത് വച്ചാണ് സംഭവം. മന്ത്രിക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേൽക്കാതെ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തെത്തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. എട്ടാം നമ്പർ സ്റ്റേറ്റ് കാറിലാണ് സംഭവം നടന്നത്.

Share Email
LATEST
More Articles
Top