ടയറുകള്‍ പൊട്ടി: ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, തലനാരിഴയ്ക്ക്  ഒഴിവായത് വൻ ദുരന്തം

ടയറുകള്‍ പൊട്ടി: ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, തലനാരിഴയ്ക്ക്  ഒഴിവായത് വൻ ദുരന്തം

കൊച്ചി: ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാൻഡിംഗ് നടത്തി. 

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറുകൾ യാത്രാമധ്യേ  പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാ ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു.

രാവിലെ കരിപ്പൂരില്‍ എത്തേണ്ട വിമാനത്തിനാണ് തകരാർ ഉണ്ടായത്. യാത്രാമധ്യേ യന്ത്രത്തകരാര്‍ പൈലറ്റ് തിരിച്ചറിയുകയായിരുന്നു. ഇതേ തുടർന്  വിമാനം അടിയന്തര ലാന്‍ഡിംഗ് ക്രമീകരിക്കുകയായിരുന്നു.

 സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് വിഭാഗം വിമാനത്താ വളത്തില്‍ എത്തി.ലാന്‍ഡിങ് ഗിയറിന്റെ തകരാറും രണ്ടു ടയറുകള്‍ പൊട്ടിയ തുമാണ് സാങ്കേതികത്തകരാറിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Tires burst: Jeddah-Karipur Air India Express makes emergency landing at Nedumbassery, avoids major disaster

Share Email
LATEST
More Articles
Top