നിരായുധീകരണത്തിന് ഹമാസ് തയാറായില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും: ട്രംപ്

നിരായുധീകരണത്തിന് ഹമാസ് തയാറായില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും: ട്രംപ്

വാഷിംഗ്ടൺ: ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമാധാന ശ്രമങ്ങളുടെ ഭാഗമായി  ഹമാസ് ആയുധം വച്ച് കീഴിടങ്ങിയില്ലെങ്കിൽ അതിരൂക്ഷമായ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 

ഫ്ലോറിഡയിലെ മാർഎലാഗോ എസ്റ്റേറ്റിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടി ക്കാഴ്ച്ചയ്ക്ക്  ശേഷം മാധ്യമ പ്രവർ ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. നിരായുധികരണത്തിനായി ഹമാസിന് ഇനി അധികം സമയം നല്കില്ല.

മേഖലയിൽ ശാശ്വതമായ സമാധാനം ഉണ്ടാകണമെങ്കിൽ ഹമാസിന്റെ നിരാ യുധീകരണം അത്യാവ ശ്യമാണ് .സമാധാന ശ്രമങ്ങ ളുടെ കാര്യത്തിൽ അമേരി ക്കയ്ക്കും ഇസ്രയേലിന്നും ഒരേ നിലപാടി ലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ മിഡിൽ ഈസ്റ്റിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി നെതന്യാഹുവും പ്രതികരിച്ചു.

പല വിഷയങ്ങളിലും അമേരിക്കയും ഇസ്രായേലും ഒരേ നിലപാടിലാണെങ്കിലും വെസ്റ്റ് ബാങ്ക് വിഷയത്തിൽ ഇരുവർ ക്കുമിടയിൽ അഭിപ്രാ യവ്യത്യാസ ങ്ങളുണ്ടെന്നു  ട്രംപ് സമ്മതിച്ചു.

വെസ്റ്റ് ബാങ്കിനെക്കുറിച്ച്  100 ശതമാനം യോജിപ്പിലാണെന്ന് ഞാൻ പറയില്ല, എങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തുമെന്നും ട്രംപ് പറഞ്ഞു. 

ഇസ്രായേലിന്റെ അടുത്ത സുഹൃത്തായ ട്രംപിന് ഹൃദയംഗമമായ നന്ദി അറിയിച്ച നെതന്യാഹു, ഗാസ വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും ഐക്യത്തോടെയാണ് നീങ്ങുന്നതെന്ന് പറഞ്ഞു.

ഇതിന് പുറമെ, ട്രംപിന് ഇസ്രായേലിന്റെ പരമോന്നത ബഹുമതിയായ ‘ഇസ്രായേൽ പ്രൈസ്’ (Israel Prize) നൽകി ആദരിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. സാധാരണഗതിയിൽ ഇസ്രായേൽ പൗരന്മാർക്ക് മാത്രം നൽകുന്ന ഈ പുരസ്കാരം മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിന് നൽകുന്നത് ആദ്യമായാണ്. ഇസ്രായേ ലിനോടുള്ള ട്രംപിന്റെ അചഞ്ച ലമായ പിന്തുണ കണക്കിലെ ടുത്താണ് ഈ കീഴ് വഴക്കം ലംഘിച്ച് പുരസ്കാരം നൽകുന്നത്.

Trump: Hamas will face “major consequences” if it does not disarm

Share Email
LATEST
More Articles
Top