വെനസ്വേലിയയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

വെനസ്വേലിയയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: വെനസ്വേലിയയെ കടുത്ത പ്രതിരോധത്തിലാക്കുന്നതിന്റെ ഭാഗമായി വെനസ്വേലിയയിലേയ്ക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. കഴിഞ്ഞ ആഴ്ച്ച വെനസ്വേലിയയുടെ കൂറ്റന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇപ്പോള്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്കെതിരായ സമ്മര്‍ദം കടുപ്പിക്കുന്നതിന്റെ ഭാഗമായി വെനസ്വേലിയയിലേയ്ക്കും വെനസ്വേലിയയിവല്‍ നിന്നുമുള്ള എണ്ണക്കപ്പലുകള്‍ക്ക് സമ്പൂര്‍ണ നിരോധനം അമേരിക്ക പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ വന്‍ നാവികപ്പടയെ തന്നെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എണ്ണ മോഷണവും മയക്കുമരുന്നു കടത്തലുമാണ് വെനസ്വേലിയ നടത്തുന്നതെന്നാണ് ട്രംപിന്റെ ആരോപണം. കാരക്കാസിലേക്ക് എത്തുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ എല്ലാ എണ്ണ ടാങ്കറുകള്‍ക്കും ഉപരോധമേ ര്‍പ്പെടുത്തിയതായാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സര്‍ക്കാര്‍ മോഷ്ടിച്ച എണ്ണ സമ്പത്ത് കുറ്റകൃത്യങ്ങള്‍, ഭീകരത, മനുഷ്യക്കടത്ത് എന്നിവയ്ക്കായി ഉപയോഗി ക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വെനിസ്വേലയിലേക്കോ അവിടെ നിന്നോ പോകുന്ന അംഗീകൃത എണ്ണ ടാങ്കറുകളെ യുഎസ് സേന തടയും. ഉപരോധം എങ്ങനെ നടപ്പിലാക്കുമെന്നോ സഖ്യകക്ഷി രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് കൈക്കൊള്ളുമോ എന്ന കാര്യത്തില്‍ വ്യക്തത പറഞ്ഞിട്ടില്ല.

കരീബിയന്‍ മേഖലയില്‍ നാവിക വിന്യാസങ്ങള്‍, വ്യോമ പെട്രോളിംഗ്, കപ്പലുകള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് പിന്നാലെയാണഅ ഇപ്പോള്‍ ഉപരോധ പ്രഖ്യാപനം വന്നത്.

Trump imposes total blockade of sanctioned oil tankers entering, leaving Venezuela

Share Email
LATEST
More Articles
Top