റഷ്യന്‍ പ്രസിഡന്റിന്റെ വസതിക്കു നേരെ യുക്രയിന്‍ ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ ശക്തമായ പ്രതികരണവുമായി ട്രംപ്: യുക്രയിന്‍ നീക്കം സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും

റഷ്യന്‍ പ്രസിഡന്റിന്റെ വസതിക്കു നേരെ യുക്രയിന്‍ ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ ശക്തമായ പ്രതികരണവുമായി ട്രംപ്: യുക്രയിന്‍ നീക്കം സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ വസതിക്കുനേരെ യുക്രയിന്‍ ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ അതിശക്തമായ പ്രതികരണവുമായ്ി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വടക്കന്‍ റഷ്യയിലെ പുടിന്റെ വസതി ആക്രമിക്കാന്‍ യുക്രെയിന്‍ ശ്രമിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നോടു പറഞ്ഞതായി ട്രംപ് വ്യക്തമാക്കി.

എന്നാല്‍ പുടിന്റെ ആരോപണം കീവ് നിഷേധിച്ചു. യുക്രയിന്‍ ഇത്തരത്തിലൊരു നീക്കം നടത്തിയാല്‍ അത് സമാധാനശ്രമങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ഈ പ്രവണത നല്ലതല്ലെന്നും ട്രംപ് വ്യക്തമാക്കി. സമാധാന ചര്‍ച്ചയുമായി മുന്നോട്ടുപോകുമ്പോള്‍ റഷ്യന്‍ പ്രസിഡന്റിന്റെ വസതി ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ യുക്രെയിന്‍ ആക്രമണം നടത്തിയത് സംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നമുക്ക് അത് പരിശോധിച്ചു കണ്ടെത്താമെന്നായിരുന്നു ട്രംപിന്റെ മറുപടി. തിങ്കളാഴ്ച്ച റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ച വളരെ പോസിറ്റീവായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പുടിന്റെ വസതി ആക്രമിക്കാന്‍ യുക്രെയിന്‍ ശ്രമിച്ചതായി റഷ്യ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഈ നീക്കത്തിന് തക്കതായ തിരിച്ചടി നല്കുമെന്നും റഷ്യ പ്രഖ്യാപനം നടത്തിയിരുന്നു. നിലവിലെ സമാധാന ചര്‍ച്ചകളുടെ ഗതി തിരിച്ചുവിടാനുള്ള നീക്കമാണ് യുക്രയിന്റെ പകോപനമെന്നായിരുന്നു റഷ്യയുടെ നിലപാട്.

റഷ്യന്‍ പ്രസിഡന്റിന്റെ വസതിക്കു നേരെ ആക്രമണനീക്കമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഉക്രെയ്നിന്റെ സപോരിജിയ മേഖലയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള നീക്കം ശക്തമാക്കാന്‍പുടിന്‍ സൈന്യത്തിനു നിര്‍ദേശം നല്കി. . കിഴക്കന്‍ ഉക്രെയ്നില്‍ കൈവശം വച്ചിരിക്കുന്ന ഡോണ്‍ബാസ് പ്രദേശത്തിന്റെ അവസാന ഭാഗത്ത് നിന്ന് കീവ് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് ക്രെംലിന്‍ ആവര്‍ത്തിച്ചു.

Trump strongly responds to allegations of Ukraine attacking Russian president’s residence: Ukraine’s move will negatively affect peace efforst

Share Email
LATEST
More Articles
Top