വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ വീണ്ടും തീരുവ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കുറി ഭീഷണി അരിയുടെ പേരില്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വില കുറഞ്ഞ അരി അമേരിക്കയിലേക്കു എത്തുകയാണെന്നും ഇത് അമേരിക്കന്‍ കര്‍ഷകര്‍ക്ക് പ്രതികൂലമാകുന്നുവെന്നും പറഞ്ഞാണ് ഇന്ത്യന്‍ അരിയ്ക്ക് അധിക തീരുവ ഈടാക്കാനുളള നീക്കം സജീവമാക്കുന്നത്.
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് പുതിയ ഈ നീക്കം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ സംഘം ഇന്ത്യയില്‍ ഉള്ളപ്പോള്‍ തന്നെയാണ് ഇന്ത്യന്‍ അരിയ്ക്ക് കൂടുതല്‍ നികുതി ചുമത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ ഭരണകൂടം സൂചന നല്കുന്നത്.
അമേരിക്കന്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാനായി 12 ബില്യന്‍ ഡോളറിന്റെ സഹായപ്പാക്കേജ് പ്രഖ്യാപിച്ച വേദിയില്‍ വെച്ചുതന്നെയായിരുന് ട്രംപ് നികുതിയെക്കുറിച്ചും സൂചിപ്പിച്ചത്.ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അരിയ്ക്ക് കനത്ത തീരുവ ഏര്‍പ്പെടുത്തുമെന്നും കാനഡയില്‍ നിന്നുള്ള വളത്തിനും തീരുവ കൂട്ടുമെന്നും അറിയിച്ചു.
Trump threatens tariffs against India again; this time it’s in the name of rice













